A tapestry woven from the threads of life’s encounters
FLAME FROM THE ASHES
Rising from the depths of despair, a phoenix born anew.
ഓരോ പുലരിയും പ്രത്യാശയുടേത് തന്നെയായിരുന്നു. ഓരോ വെളിച്ചവും ഇരുളിൽ നിന്നായിരുന്നു. എന്നാൽ സമയമോ, സന്ദർഭമോ അൽപം മാറിപ്പോയത് കൊണ്ടാവാം, പ്രത്യാശയുടെ വെളിച്ചം അനശ്വരമാവാതെ പോയത്.
ഓർമ്മകളേക്കാൾ മനോഹരമാണ് മുന്നോട്ടുള്ള പാതയോരവക്കിൽ കാത്തിരിക്കുന്നത്. സ്മാരക ശിലകളേക്കാൾ, അടയാളപ്പെടുത്തുന്ന മൈൽകുറ്റിയാവാനാണ് മനസ്സ് പറയുന്നത്.
നല്ലതാണ് ചിന്തകൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ...
യാത്ര തുടരണം, കാലവും കോലവും മാറിയേക്കാം, ഇരട്ടിവേഗത്തിൽ പിന്നോട്ട് തള്ളപ്പെട്ടേക്കാം. പക്ഷെ, എന്റെ ഇച്ഛാശക്തിയുടെ പുഞ്ചിരിക്ക് മുൻപിൽ തോൽക്കാനേ പ്രതിസന്ധികൾക്കാവൂ...
എന്നാൽ നമുക്ക് പറഞ്ഞു തുടങ്ങാം....
പറഞ്ഞ് പറഞ്ഞൊടുവിൽ പറക്കാം....
ഭൂമിയും ആകാശവും മാത്രമല്ല, പ്രപഞ്ചത്തിന്റെ ദുരുഹതകളും ആസ്വദിക്കേണ്ടതാണ്,
എന്നിലെ അവസാന ശ്വാസം ജീവനെ ആസ്വദിക്കുന്നതിനും മുൻപ്.....
I AM THE MOST HAPPIEST. Thanks Almighty 🥰
Merely the profound echoes of the heart, whispering its sentiments. Occasionally, they manifest in written words, vivid snapshots, or any other captivating fragments seized by the keen eyes or the lens. Yeah, it is the embodiment of pure simplicity, an artistry born from the raw, unaltered musings of Suhail Ahmed.
