A tapestry woven from the threads of life’s encounters
SIGN OF NEST - LAUNCHING
Sign of Nest എന്ന സംഘടനയുടെ Launching-ന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയനുമായി ചേർന്ന് നടത്തിയ മുഴുദിന പരിപാടിയിൽ അതിഥികളോടൊപ്പം പങ്കുചേരാൻ അവസരമൊരുങ്ങിയത് വലിയൊരു ഭാഗ്യമായി കാണുന്നു. രാജകലാലയത്തിലെ സെന്റിനറി ഹാളിൽ നിറഞ്ഞ സദസ്സിന്റെ മുൻപിൽ സംസാരിച്ചപ്പോൾ ഓർമ്മ വന്നതും കണ്ണു നിറഞ്ഞതും പഴയ ഫാറൂഖ് കോളേജ് നിമിഷങ്ങളെയോർത്താണ്. അനന്തപുരിയുടെ പ്രൗഢി വിളിച്ചോതുന്ന ആ വലിയ കാമ്പസിന്റെ മുറ്റം അപരിചിതനായ എന്നെ ചേർത്തുവെച്ചപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കുറിച്ച് കേട്ടുതഴമ്പിച്ച പല കഥകളും കെട്ടുകഥകളാണോ എന്ന് സംശയിച്ചത് സ്വാഭാവികം!
ഓരോ നഗരത്തെയും അടയാളപ്പെടുത്തുന്നതിൽ അവിടങ്ങളിലെ കലാലയങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കോഴിക്കോട് ഫാറൂഖ് കോളേജിൽ പഠിക്കുന്ന സമയത്താണ് കോട്ടയത്തെ CMS കോളേജും തിരുവനന്തപുരത്തെ ലൊയോള കോളേജുമൊക്കെ സന്ദർശിക്കാനും അവിടുത്തെ ഹോസ്റ്റലിൽ ഉൾപ്പടെ താമസിക്കാനും അവസരം ലഭിക്കുന്നത്. പിന്നീട് എറണാകുളം ലോ കോളേജിൽ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളേജും സേക്രഡ് ഹാർട്ട് കോളേജ് തേവരയും സെന്റ് ട്രീസാസ് കോളേജുമുൾപ്പെടെയുള്ള കലാലയങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത്. കലോത്സവങ്ങളും കലാമേളയുമെല്ലാം വീണ്ടും നിരവധി കലാലയങ്ങൾ കാണാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. കോളേജ് കാലഘട്ടം മനോഹരമാക്കുന്നതിൽ ഇവയെല്ലാം കൃത്യമായി പങ്കുവഹിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി കാമ്പസ് കാലത്തേക്ക് സഞ്ചരിക്കാൻ അവസരമൊരുക്കിയ പ്രിയ സുഹൃത്തുക്കൾക്ക് ഹൃദയം കൊണ്ടൊരു നന്ദി!
എന്റെ വാക്കുകൾ ശക്തമല്ലാതിരുന്നിട്ടും എന്നെ കേട്ട, ആശയം ഹൃദ്യമല്ലാഞ്ഞിട്ടും എന്നെ പ്രോത്സാഹിപ്പിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികളോട് ഇഷ്ടം!
വലിയ സ്വപ്നങ്ങളുമായി കരുതലിന്റെ കൂടൊരുക്കുന്ന സൈൻ ഓഫ് നെസ്റ്റ് അണിയറ ശില്പികൾക്ക് ആദരവ്!
Suhail Ahmed AM
Merely the profound echoes of the heart, whispering its sentiments. Occasionally, they manifest in written words, vivid snapshots, or any other captivating fragments seized by the keen eyes or the lens. Yeah, it is the embodiment of pure simplicity, an artistry born from the raw, unaltered musings of Suhail Ahmed.
